---
title: "അനുമോളെക്കുറിച്ച് യാതൊന്നും അറിയാതെയാണ് ഞാൻ കണ്ടത്; പ്രശസ്തി അറിഞ്ഞത് വിവാഹശേഷമാണ് - ഭുവനേഷ്"
english_title: "Anumol Bhuvanesh Marriage Fame Bigg Boss Star Magic Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382750/ anumol-bhuvanesh-interview-didnt-know-she-was-big-star"
published_at: "2026-09-15T15:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa911695030c_anumol-bhuvanesh-interview-didnt-know-she-was-big-star.jpg"
keywords: ["Anumol", "Bigg Boss Malayalam", "Star Magic", "Anukutty", "Bhuvanesh"]
---

# അനുമോളെക്കുറിച്ച് യാതൊന്നും അറിയാതെയാണ് ഞാൻ കണ്ടത്; പ്രശസ്തി അറിഞ്ഞത് വിവാഹശേഷമാണ് - ഭുവനേഷ്

> **Lead Summary:** ** **ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമാണ് പുതിയ വീഡിയോയിലൂടെ ഇവർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് വിജയത്തിന് ശേഷം അനുമോളിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷുമായുള്ള വിവാഹവും അതിന്റെ വിശേഷങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

## Article Content

** **ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമാണ് പുതിയ വീഡിയോയിലൂടെ ഇവർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് വിജയത്തിന് ശേഷം അനുമോളിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷുമായുള്ള വിവാഹവും അതിന്റെ വിശേഷങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

ഭുവനേഷിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കിട്ടത്. ഭുവനേഷിന്റെ ജോലിയെക്കുറിച്ചും അനുമോളിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 

വീഡിയോയിൽ ഭുവനേഷ് പറഞ്ഞത് ഇങ്ങനെയാണ്:

''അനുമോളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ അവൾ ബിഗ് ബോസിൽ മൽസരിച്ചതാണെന്നോ നടിയാണെന്നോ ഒന്നും എനിക്ക് അറിയുമായിരുന്നില്ല. ‘സ്റ്റാര്‍ മാജിക്, സ്റ്റാര്‍ മാജിക്’ എന്ന് പറയുന്നുണ്ടെങ്കിലും അതൊരു ടിവി ചാനലാണ് എന്നാണ് ഞാൻ കരുതിയത്. കല്യാണം കഴിക്കുന്നത് വരെ അനുമോൾ ഇത്രത്തോളം പ്രശസ്തയാണെന്നു പോലും എനിക്കറിയില്ലായിരുന്നു. വലിയൊരു സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ എനിക്ക് തോന്നിയിട്ടുമില്ല.

എന്നാൽ, അനുമോളുടെ പ്രശസ്തി എത്രത്തോളം വലുതാണെന്ന് എനിക്ക് മനസിലായത് വിവാഹം കഴിഞ്ഞ ദിവസമാണ്. ഒറ്റയടിക്ക് എന്റെ യൂട്യൂബ് ചാനലില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നു. ഞങ്ങളുടെ റിലേഷന്‍ഷിപ്പിൽ ഫോളോവേഴ്‌സ്, സോഷ്യൽ മീഡിയ, പ്രശസ്തി ഇതൊന്നും ഞങ്ങൾ ഉള്ളിലേക്ക് കൊണ്ടു വന്നിട്ടേ ഉണ്ടായിരുന്നില്ല.

അവൾ നല്ലൊരു ആര്‍ട്ടിസ്റ്റാണ് എന്ന് മനസിലാക്കിയത് പോലും വിവാഹത്തിന് ശേഷമാണ്. വലിയൊരു ആര്‍ട്ടിസ്റ്റാണ്, അതിലൂടെ എനിക്കും പ്രശസ്തി ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. എന്റെ സ്‌റ്റോറി ഷെയര്‍ ചെയ്യണം എന്നൊക്കെയുള്ള ആവശ്യം ഒരിക്കലും ഞാൻ അനുവിനോട് പറഞ്ഞിട്ടില്ല.''

English Summary:

Mini-screen favorite Anumol aka Anukutty rose to fame through TV serials, Star Magic and winning Bigg Boss. Recently she married Tamil Nadu native Bhuvanesh. Now the couple answered fan questions on Bhuvanesh's YouTube channel. Bhuvanesh said he didn't know Anumol was a big star when he first met her, thought Star Magic was a TV channel, and realized her huge fame only after marriage when his YouTube gained 1.5 lakh followers overnight.

### Related Links & Sources
- [Original Story Source](https://moviemax.in/news/382750/ anumol-bhuvanesh-interview-didnt-know-she-was-big-star)